Proverbs 7:23 — Compare Translations
6 translations compared side by side
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
Malayalam 1992 MBSI
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.
Malayalam Bible POC-ML 2013
ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍കുരുക്കില്‍പ്പെടുന്നതുപോലെ, പക്‌ഷി കെണിയിലേക്കുപറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു; ജീവനാണ് തനിക്കു നഷ്‌ടപ്പെടാന്‍പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.