Psalms 100:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനാണ് ദൈവമെന്നറിയുവിന്‍, അവിടുന്നു നമ്മെ സൃഷ്‍ടിച്ചു. നാം അവിടുത്തേക്കുള്ളവര്‍. നാം അവിടുത്തെ ജനവും അവിടുന്നു മേയ്‍ക്കുന്ന ആടുകളുംതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.
Malayalam 1992 MBSI
യഹോവ തന്നേ ദൈവം എന്നറിവിന്‍; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്നെ ദൈവം എന്നറിവിന്‍; അവന്‍ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവര്‍ ആകുന്നു; അവന്‍റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നെ.
Malayalam Bible POC-ML 2013
കര്‍ത്താവു ദൈവമാണെന്ന്‌ അറിയുവിന്‍; അവിടുന്നാണു നമ്മെസൃഷ്‌ടിച്ചത്‌;നമ്മള്‍ അവിടുത്തേതാണ്‌; നാം അവിടുത്തെ ജനവും അവിടുന്നു മേയ്‌ക്കുന്ന അജഗണവുമാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.