Psalms 101:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേശത്തെ വിശ്വസ്തരെ ഞാന്‍ ആദരിക്കും; അവര്‍ എന്നോടൊത്തു വസിക്കും. നിഷ്കളങ്കര്‍ എന്‍റെ സേവകരായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
Malayalam 1992 MBSI
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന് എന്‍റെ ദൃഷ്‍ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗത്തിൽ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
Malayalam Bible POC-ML 2013
ദേശത്തുള്ള വിശ്വസ്‌തരെ ഞാന്‍ പ്രീതിയോടെ വീക്‌ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കുന്നവന്‍എന്‍െറ സേവകനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും; നിഷ്കളങ്കരായി ജീവിക്കുന്നവർ എനിക്കു ശുശ്രൂഷചെയ്യും.