Psalms 102:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ മുമ്പില്‍ ആവലാതി ചൊരിയുന്ന പീഡിതന്‍റെ പ്രാര്‍ഥന [1] സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Malayalam 1992 MBSI
അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്. യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരിഷ്ടന്‍റെ പ്രാര്‍ഥന; അവന്‍ ക്ഷീണിച്ച് യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചത്. [1] യഹോവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Malayalam Bible POC-ML 2013
കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ.