Psalms 103:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ആധിപത്യത്തിന്‍ കീഴിലുള്ള സമസ്ത സൃഷ്‍ടികളുമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! എന്‍റെ ആത്മാവേ, സര്‍വേശ്വരനെ വാഴ്ത്തുക!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
Malayalam 1992 MBSI
അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അധികാരത്തിന്റെ കീഴിലുള്ള അവന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്‍റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ അധികാരസീമയില്‍പ്പെട്ട സൃഷ്‌ടികളേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. എന്‍െറ ആത്‌മാവേ, കര്‍ത്താവിനെ സ്‌തുതിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.