Psalms 103:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ യൗവനം കഴുകന്‍റേതുപോലെ പുതുക്കപ്പെടാന്‍ വേണ്ടി, ആയുഷ്കാലം മുഴുവന്‍ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
Malayalam 1992 MBSI
അവന്‍ നിന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവൻ നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവന്‍ നിന്‍റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
Malayalam Bible POC-ML 2013
നിന്‍െറ യൗവനം കഴുകന്‍േറ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍െറ ജീവിതകാലമത്രയുംനിന്നെ സംതൃപ്‌തനാക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.