Psalms 106:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാന്‍ കാണട്ടെ. അവിടുത്തെ ജനതയുടെ സന്തോഷത്തില്‍ ഞാന്‍ ആനന്ദിക്കട്ടെ. അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.
Malayalam 1992 MBSI
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓര്‍ത്ത്, നിന്‍റെ രക്ഷകൊണ്ട് എന്നെ സന്ദര്‍ശിക്കേണമേ.
Malayalam Bible POC-ML 2013
അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാന്‍ എനിക്ക്‌ ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്‍െറ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.