Psalms 106:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍വച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്‍റെ നിറവിനെ ഓര്‍ത്തതുമില്ല. അവര്‍ ചെങ്കടല്‍ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
Malayalam 1992 MBSI
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമിൽവച്ച് നിന്‍റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്‍റെ മഹാദയയെ ഓര്‍ക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു.
Malayalam Bible POC-ML 2013
ഞങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തിലായിരുന്നപ്പോള്‍, അങ്ങയുടെ അദ്‌ഭുതങ്ങളെ ഗൗനിച്ചില്ല;അങ്ങയുടെ കാരുണ്യാതിരേകത്തെഅവര്‍ അനുസ്‌മരിച്ചില്ല; അവര്‍ ചെങ്കടല്‍ത്തീരത്തുവച്ച്‌അത്യുന്നതനെതിരേ മത്‌സരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.