Psalms 107:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉന്മത്തരെപ്പോലെ അവര്‍ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിഞ്ഞു കൂടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
Malayalam 1992 MBSI
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
Malayalam Bible POC-ML 2013
അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.