Psalms 109:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ദരിദ്രനോടും എളിയവനോടും മനം തകര്‍ന്നവനോടും കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
Malayalam 1992 MBSI
അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഔര്‍മ്മ അവന്‍ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, കരുണ കാണിക്കാന്‍ അവന്‍ ഓര്‍ത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകര്‍ന്നവരെയും അവരുടെ മരണംവരെ അവന്‍ പിന്‍തുടര്‍ന്ന്‌ഉപദ്രവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും അയാൾ മരണംവരെ വേട്ടയാടിയിരുന്നു.