Psalms 109:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപവാസംകൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്‍റെ ശരീരം ശോഷിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
Malayalam 1992 MBSI
ചാഞ്ഞുപോകുന്ന നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ട് വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഉപവാസംകൊണ്ട് എന്‍െറ കാല്‍മുട്ടുകള്‍ദുര്‍ബലമായിരിക്കുന്നു; ഞാന്‍ എല്ലും തോലുമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു.