Psalms 112:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള്‍ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവന്‍ അനുഗൃഹീതന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
Malayalam 1992 MBSI
യഹോവയെ സ്തുതിപ്പിന്‍. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയെ സ്തുതിപ്പിന്‍; യഹോവയെ ഭയപ്പെട്ട്, അവന്‍റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.
Malayalam Bible POC-ML 2013
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്‌ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.