Psalms 119:165 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് പൂര്‍ണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താന്‍ യാതൊന്നിനും കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.
Malayalam 1992 MBSI
നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കു മഹാസമാധാനം ഉണ്ട്; അവര്‍ക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല.
Malayalam Bible POC-ML 2013
അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ശാന്തിലഭിക്കും; അവര്‍ക്ക്‌ ഒരു പ്രതിബന്‌ധവും ഉണ്ടാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.