Psalms 119:172 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും. അവിടുത്തെ കല്പനകള്‍ നീതിനിഷ്ഠമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
Malayalam 1992 MBSI
നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്‍റെ നാവ് നിന്‍റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
Malayalam Bible POC-ML 2013
എന്‍െറ നാവ് അങ്ങയുടെ വചനംപ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ നീതിയുക്‌തമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ.