Psalms 119:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ഭയപ്പെടുന്ന അപമാനത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകള്‍ ഉത്തമമാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.
Malayalam 1992 MBSI
നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; നിന്റെ വിധികൾ നല്ലവയല്ലയോ?.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്‍റെ വിധികള്‍ നല്ലവയല്ലോ.
Malayalam Bible POC-ML 2013
ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന്‌ അകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്‌ടമാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ