Psalms 119:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലായ്പോഴും സത്യം സംസാരിക്കാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാന്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.
Malayalam 1992 MBSI
ഞാന്‍ നിന്റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്‍റെ വിധികള്‍ക്കായി കാത്തിരിക്കയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്നു നീക്കിക്കളയരുതേ.
Malayalam Bible POC-ML 2013
സത്യത്തിന്‍െറ വചനം എന്‍െറ അധരങ്ങളില്‍ നിന്നു നിശ്‌ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്‍പനകളിലാണല്ലോഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.