Psalms 119:72 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആയിരമായിരം പൊന്‍വെള്ളി നാണയങ്ങളെക്കാള്‍, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന ധര്‍മശാസ്ത്രം എനിക്കു വിലപ്പെട്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
Malayalam 1992 MBSI
നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആയിരം ആയിരം പൊന്‍വെള്ളി നാണ്യത്തെക്കാള്‍ നിന്‍റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്
Malayalam Bible POC-ML 2013
ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്‌ എനിക്ക്‌ അഭികാമ്യം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്.