Psalms 119:73 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരമനാഥാ, തൃക്കരങ്ങള്‍ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകള്‍ പഠിക്കാന്‍ എനിക്കു വിവേകം നല്‌കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
Malayalam 1992 MBSI
ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തൃക്കൈകള്‍ എന്നെ സൃഷ്‍ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്‍റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
Malayalam Bible POC-ML 2013
അവിടുത്തെ കരം എനിക്കു രൂപം നല്‍കി; അങ്ങയുടെ കല്‍പനകള്‍ പഠിക്കാന്‍എനിക്ക്‌ അറിവു നല്‍കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ.