Psalms 119:78 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹങ്കാരികള്‍ ലജ്ജിതരാകട്ടെ. അവര്‍ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാല്‍ ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ ധ്യാനിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
Malayalam Bible POC-ML 2013
അധര്‍മികള്‍ ലജ്‌ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട് അവരെന്നെതകിടംമറിച്ചു; എന്നാല്‍, ഞാന്‍ അങ്ങയുടെ നിയമങ്ങളെപ്പറ്റി ധ്യാനിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ; എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും.