Psalms 12:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു, എളിയവര്‍ നെടുവീര്‍പ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവര്‍ കാംക്ഷിക്കുന്ന സംരക്ഷണം ഞാന്‍ അവര്‍ക്കു നല്‌കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘശ്വാസവും നിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവര്‍ ആശിക്കുന്ന അഭയംഞാന്‍ അവര്‍ക്കു നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”