Psalms 126:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്‍ക്കാന്‍ പോകുന്നവന്‍, കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
Malayalam 1992 MBSI
കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിത്തു ചുമന്നു കരഞ്ഞും വിതച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.
Malayalam Bible POC-ML 2013
വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെവീട്ടിലേക്കു മടങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.