Psalms 127:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി ഉറങ്ങാന്‍ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യര്‍ഥം. അവിടുന്നു താന്‍ സ്നേഹിക്കുന്നവര്‍ക്ക് ഉറങ്ങുമ്പോള്‍ വേണ്ടതു നല്‌കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
Malayalam 1992 MBSI
യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമത്രേ; തന്‍റെ പ്രിയനോ, അവന്‍ അത് ഉറക്കത്തിൽ കൊടുക്കുന്നു.
Malayalam Bible POC-ML 2013
അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത് ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്. തന്‍െറ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.