Psalms 131:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് രചിച്ച ആരോഹണഗീതം [1] സര്‍വേശ്വരാ, ഞാന്‍ അഹങ്കരിക്കുന്നില്ല. ഞാന്‍ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്‍റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപരിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
Malayalam 1992 MBSI
ദാവീദിന്റെ ഒരു ആരോഹണ ഗീതം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ ഒരു ആരോഹണഗീതം. യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യഹോവേ, എന്റെ ഹൃദയം ഗര്‍വിച്ചിരിക്കുന്നില്ല; ഞാന്‍ നിഗളിച്ചു നടക്കുന്നില്ല;
Malayalam Bible POC-ML 2013
കര്‍ത്താവേ, എന്‍െറ ഹൃദയം അഹങ്കരിക്കുന്നില്ല; എന്‍െറ നയനങ്ങളില്‍ നിഗളമില്ല; എന്‍െറ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്‌മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല; ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.