Psalms 132:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം സര്‍വേശ്വരനോടു ശപഥം ചെയ്തതും യാക്കോബിന്‍റെ സര്‍വശക്തനായ ദൈവത്തോടു നേര്‍ച്ച നേര്‍ന്നതും സ്മരിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
Malayalam 1992 MBSI
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയോടു സത്യം ചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്‍റെ വല്ലഭനു നേര്‍ന്നത് എന്തെന്നാൽ:
Malayalam Bible POC-ML 2013
അവന്‍ കര്‍ത്താവിനോടു ശപഥംചെയ്‌തു, യാക്കോബിന്‍െറ ശക്‌തനായവനോടുസത്യം ചെയ്‌തു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു, യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു: