Psalms 133:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് അഹരോന്‍റെ ശിരസ്സില്‍നിന്നു താടിയിലേക്കും അവിടെനിന്ന് അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ പട്ടയിലേക്കും; ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
Malayalam 1992 MBSI
ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്, ഒഴുകുന്ന അവന്റെ തലയിലെ വിശേഷതൈലം പോലെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്‍റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
Malayalam Bible POC-ML 2013
അഹറോന്‍െറ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ് അത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.