Psalms 14:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] ‘ദൈവം ഇല്ല’ എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്ലേച്ഛകൃത്യങ്ങള്‍ ചെയ്ത് അവര്‍ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവന്‍ ആരുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
Malayalam 1992 MBSI
ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവര്‍ വഷളന്മാരായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.
Malayalam Bible POC-ML 2013
ദൈവമില്ല എന്ന് മൂഢന്‍ തന്‍െറ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദൈവം ഇല്ല,” എന്നു മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല.