Psalms 140:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഷണിക്കാരന്‍ ദേശത്തു നിലനില്‌ക്കാതിരിക്കട്ടെ. അക്രമിയെ അനര്‍ഥം വേഗം വേട്ടയാടി നശിപ്പിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
Malayalam 1992 MBSI
തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാവിഷ്ഠാണക്കാരന്‍ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനര്‍ഥം നായാടി ഉന്മൂലനാശം വരുത്തും.
Malayalam Bible POC-ML 2013
ഏഷണിക്കാരന്‍ ഭൂമിയില്‍പ്രബലനാകാതിരിക്കട്ടെ! അക്രമിയെ തിന്‍മ വേഗംവേട്ടയാടി നശിപ്പിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ; അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ.