Psalms 140:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിമാന്മാര്‍ അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും. പരമാര്‍ഥഹൃദയമുള്ളവര്‍ തിരുസന്നിധിയില്‍ വസിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
Malayalam 1992 MBSI
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതേ, നീതിമാന്മാര്‍ നിന്‍റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്‍റെ സന്നിധിയിൽ വസിക്കും.
Malayalam Bible POC-ML 2013
നീതിമാന്‍മാര്‍ അങ്ങയുടെ നാമത്തിനുനിശ്‌ചയമായും നന്‌ദിപറയും; പരമാര്‍ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.