Psalms 140:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ നാവ് വിഷസര്‍പ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങള്‍ക്കു കീഴില്‍ അണലിവിഷമുണ്ട്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു.
Malayalam 1992 MBSI
അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷം ഉണ്ട്. സേലാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്‍െറ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.