Psalms 141:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്‍റെ സഹായത്തിനായി വേഗം വരണമേ. ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.
Malayalam 1992 MBSI
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോട് അപേക്ഷിക്കുമ്പോള്‍ എന്‍റെ അപേക്ഷ കേള്‍ക്കേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്‍െറ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.

Recommended Reading