Psalms 142:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ നിലവിളി ശ്രദ്ധിക്കണമേ, ഞാന്‍ ഏറ്റവും തകര്‍ന്നിരിക്കുന്നു. പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവര്‍ എന്നെക്കാള്‍ ശക്തരാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
Malayalam 1992 MBSI
യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഔഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ നിലവിളിക്ക് ചെവി തരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
Malayalam Bible POC-ML 2013
എന്‍െറ നിലവിളി ശ്രദ്‌ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റംതകര്‍ക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവര്‍ എന്‍െറ ശക്‌തിക്ക് അതീതരാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കരച്ചിൽ കേൾക്കണമേ, ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവർ എന്നെക്കാൾ അതിശക്തരാണ്.