Psalms 143:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ സങ്കീര്‍ത്തനം [1] സര്‍വേശ്വരാ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ, എന്‍റെ യാചന ശ്രദ്ധിക്കണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നു വിശ്വസ്തനും നീതിമാനുമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
Malayalam 1992 MBSI
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട്, എന്‍റെ യാചനകള്‍ക്കു ചെവി തരേണമേ; നിന്‍റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്‌തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം എന്റെ ആശ്വാസത്തിനായി വരണമേ.