Psalms 143:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താല്‍, എന്‍റെ ശത്രുക്കളെ സംഹരിക്കണമേ. എന്‍റെ സകല വൈരികളെയും നശിപ്പിക്കണമേ. ഞാന്‍ അങ്ങയുടെ ദാസനല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
Malayalam 1992 MBSI
യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; എന്‍റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നുവല്ലോ.
Malayalam Bible POC-ML 2013
കാരുണ്യവാനായ അങ്ങ്‌ എന്‍െറ ശത്രുക്കളെ വിച്‌ഛേദിക്കണമേ! എന്‍െറ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ.