Psalms 143:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രു എന്നെ പിന്തുടരുന്നു, അവന്‍ എന്നെ പൂര്‍ണമായി കീഴ്പെടുത്തിയിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ തള്ളിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു; പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്‍െറ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശത്രു എന്നെ പിൻതുടരുന്നു, അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു.