Psalms 143:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നില്‍നിന്നു മറയ്‍ക്കരുതേ. അല്ലെങ്കില്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവരെപ്പോലെ ആകുമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
Malayalam 1992 MBSI
ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്‍റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാന്‍ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്‍റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! ഇതാ, എന്‍െറ പ്രാണന്‍ പോകുന്നു! എന്നില്‍നിന്നു മുഖം മറയ്‌ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍പതിക്കുന്നവരെപ്പോലെയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും.