Psalms 144:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രൂരരായ ശത്രുക്കളില്‍നിന്ന് എന്നെ രക്ഷിക്കണമേ. വിജാതീയരുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. അവര്‍ വ്യാജം സംസാരിക്കുന്നു. വലങ്കൈ ഉയര്‍ത്തി കള്ളസ്സത്യം ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
Malayalam 1992 MBSI
നീ രാജാക്കന്മാര്‍ക്കും ജയം നലകുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കല്‍നിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു.
Malayalam Bible POC-ML 2013
ക്രൂരമായ വാളില്‍നിന്ന് എന്നെ രക്‌ഷിക്കണമേ! ജനതകളുടെ കൈയില്‍നിന്ന്‌എന്നെ മോചിപ്പിക്കണമേ! അവരുടെ നാവു വ്യാജം പറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തി കള്ളസത്യം ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ രക്ഷിക്കണമേ; വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.