Psalms 147:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ സ്തുതിക്കുവിന്‍! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
Malayalam 1992 MBSI
യഹോവയെ സ്തുതിപ്പിന്‍. യഹോവയെ സ്തുതിപ്പിന്‍; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയെ സ്തുതിപ്പിന്‍; നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നെ.
Malayalam Bible POC-ML 2013
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്‌തുതിപാടുന്നത്‌ എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്‌തുതിപാടുന്നത്‌ ഉചിതം തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!