Psalms 147:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് മഞ്ഞുകട്ട അപ്പംപോലെ വീഴ്ത്തുന്നു. അവിടുന്ന് അയയ്‍ക്കുന്ന ശൈത്യം സഹിച്ചുനില്‌ക്കാന്‍ ആര്‍ക്കു കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
Malayalam 1992 MBSI
അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നിലക്കുന്നവനാര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്‍റെ കുളിര്‍ സഹിച്ചു നില്ക്കുന്നവന്‍ ആര്‍?
Malayalam Bible POC-ML 2013
അവിടുന്ന്‌ അപ്പക്കഷണംപോലെആലിപ്പഴം പൊഴിക്കുന്നു; അവിടുന്ന്‌ അയയ്‌ക്കുന്നതണുപ്പ്‌ആര്‍ക്കു സഹിക്കാനാവും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?