Psalms 148:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു തന്‍റെ ജനത്തിന് ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു. തന്നോടു ചേര്‍ന്നു നില്‌ക്കുന്ന ഇസ്രായേല്‍ജനത്തിന്‍റെ മഹത്ത്വത്തിനായി തന്നെ. സര്‍വേശ്വരനെ സ്തുതിക്കുവിന്‍!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.
Malayalam 1992 MBSI
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്‍റെ സകല ഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന് ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.
Malayalam Bible POC-ML 2013
അവിടുന്നു തന്‍െറ ജനത്തിനുവേണ്ടിഒരു കൊമ്പ്‌ ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്‍െറ മഹത്വംതന്നെ. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ വാഴ്ത്തുക.