Psalms 18:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനാണ് എന്‍റെ അഭയശിലയും രക്ഷാദുര്‍ഗവും. എന്‍റെ വിമോചകനും അവിടുന്നുതന്നെ. എന്‍റെ ദൈവവും ഞാന്‍ അഭയം പ്രാപിക്കുന്ന പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയും എന്‍റെ അഭയസങ്കേതവും അവിടുന്നാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
Malayalam 1992 MBSI
യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എന്‍റെ ശൈലവും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും എന്‍റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്‍റെ പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും ആകുന്നു.
Malayalam Bible POC-ML 2013
അങ്ങാണ്‌ എന്‍െറ രക്‌ഷാശിലയും കോട്ടയും വിമോചകനും,എന്‍െറ ദൈവവും എനിക്ക്‌ അഭയംതരുന്ന പാറയും, എന്‍െറ പരിചയും രക്‌ഷാശൃംഗവുംഅഭയകേന്‌ദ്രവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്.