Psalms 18:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ വഴിയില്‍ ഞാന്‍ ഉറച്ചുനിന്നു, ഞാന്‍ തിന്മ പ്രവര്‍ത്തിച്ച് എന്‍റെ ദൈവത്തില്‍ നിന്ന് അകന്നുപോയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
Malayalam 1992 MBSI
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ മാര്‍ഗത്തില്‍ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്‌ത്‌ എന്‍െറ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല.