Psalms 20:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ തന്‍റെ അഭിഷിക്തനായ രാജാവിന് വിജയം നല്‌കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; തന്‍റെ വിശുദ്ധസ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് ഉത്തരമരുളും. അവിടുത്തെ വലങ്കൈകൊണ്ട് മഹത്തായ വിജയം നല്‌കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും.
Malayalam 1992 MBSI
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്റെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാല്‍ അവന്നു ഉത്തരമരുളും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്‍റെ വിശുദ്ധസ്വര്‍ഗത്തിൽനിന്നു തന്‍റെ വലംകൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
Malayalam Bible POC-ML 2013
കര്‍ത്താവു തന്‍െറ അഭിഷിക്‌തനെസഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.