Psalms 22:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്തജനങ്ങളേ, സര്‍വേശ്വരനെ സ്തുതിക്കുക; യാക്കോബിന്‍റെ സന്തതികളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക; ഇസ്രായേല്‍മക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
Malayalam 1992 MBSI
യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍; യിസ്രായേലിന്റെ സര്‍വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ; യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍; യാക്കോബിന്‍റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിന്‍; യിസ്രായേലിന്‍റെ സര്‍വ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ഭക്‌തരേ,അവിടുത്തെ സ്‌തുതിക്കുവിന്‍; യാക്കോബിന്‍െറ സന്തതികളേ,അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍മക്കളേ, അവിടുത്തെസന്നിധിയില്‍ ഭയത്തോടെ നില്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക! യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക! സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!