Psalms 22:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല, അവന്‍റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല; തിരുമുഖം അവനില്‍നിന്നു മറയ്‍ക്കുന്നുമില്ല; അങ്ങയോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവന് ഉത്തരമരുളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
Malayalam 1992 MBSI
അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല; തന്റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരിഷ്ടന്‍റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്‍റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തത്.
Malayalam Bible POC-ML 2013
എന്തെന്നാല്‍, പീഡിതന്‍െറ കഷ്‌ടതകള്‍ അവിടുന്ന്‌ അവഗണിക്കുകയോ പുച്‌ഛിക്കുകയോ ചെയ്‌തില്ല; തന്‍െറ മുഖം അവനില്‍നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്‌ഷിച്ചപ്പോള്‍അവിടുന്നു കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം പീഡിതരുടെ കഷ്ടത അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല; തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.