Psalms 22:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ആരാധിക്കുന്നവരുടെ സമൂഹത്തില്‍, ഞാന്‍ അവിടുത്തെ വിശ്വസ്തതയെ പ്രകീര്‍ത്തിക്കും; അവിടുത്തെ ഭക്തന്മാര്‍ കാണ്‍കെ എന്‍റെ നേര്‍ച്ചകളെ ഞാന്‍ അര്‍പ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
Malayalam 1992 MBSI
മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു. അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു; അവന്‍റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്‍റെ നേര്‍ച്ചകളെ കഴിക്കും.
Malayalam Bible POC-ML 2013
മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്‌ത്തും; അവിടുത്തെ ഭക്‌തരുടെ മുന്‍പില്‍ ഞാന്‍ എന്‍െറ നേര്‍ച്ചകള്‍ നിറവേറ്റും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ; അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.