Psalms 22:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമിയിലെ സകല ജനതകളും സര്‍വേശ്വരനെ അനുസ്മരിച്ച്, അവിടുത്തെ സന്നിധിയിലേക്കു തിരിയും; ജനതകളുടെ സമസ്തഗോത്രങ്ങളും അവിടുത്തെ നമസ്കരിക്കും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
Malayalam 1992 MBSI
ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൂമിയുടെ അറുതികളൊക്കെയും ഓര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്‍റെ മുമ്പാകെ നമസ്കരിക്കും;
Malayalam Bible POC-ML 2013
ഭൂമിയുടെ അതിര്‍ത്തികള്‍കര്‍ത്താവിനെ അനുസ്‌മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയുംചെയ്യും; എല്ലാ ജനതകളും അവിടുത്തെസന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമിയുടെ അതിരുകളെല്ലാം യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും, രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,