Psalms 30:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; ദേവാലയ പ്രതിഷ്ഠയ്‍ക്കുള്ള ഗീതം [1] സര്‍വേശ്വരാ, ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാന്‍ അവിടുന്ന് ഇടയാക്കിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
Malayalam 1992 MBSI
യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആലയപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
Malayalam Bible POC-ML 2013
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്‌ത്തും, അവിടുന്ന് എന്നെ രക്‌ഷിച്ചു; എന്‍െറ ശത്രു എന്‍െറ മേല്‍വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.