Psalms 31:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ശത്രുക്കള്‍ക്കു നിന്ദാപാത്രവും അയല്‍ക്കാര്‍ക്കു പരിഹാസവിഷയവും ആയിരിക്കുന്നു; തെരുവീഥികളില്‍ പരിചയക്കാര്‍ എന്നെക്കണ്ട് ഭയപ്പെടുന്നു. എന്നെ കാണുന്നവര്‍ ഓടി അകലുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്കു അതിനിന്ദിതൻ തന്നേ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതുവായിഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ടു ഓടിപ്പോകുന്നു.
Malayalam 1992 MBSI
എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ സകല വൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്‍റെ അയൽക്കാര്‍ക്ക് അതിനിന്ദിതന്‍ തന്നെ; എന്‍റെ മുഖപരിചയക്കാര്‍ക്കു ഞാന്‍ ഭയഹേതുവായി ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവര്‍ എന്നെ വിട്ട് ഓടിപ്പോകുന്നു.
Malayalam Bible POC-ML 2013
ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്; പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു, തെരുവില്‍ എന്നെ കാണുന്നവര്‍ ഓടിയകലുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ എല്ലാ ശത്രുക്കളുംനിമിത്തം, ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി— തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു.
Recommended Reading