Psalms 31:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ലജ്ജിക്കാന്‍ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടര്‍ അപമാനിതരാകട്ടെ. അവര്‍ പാതാളത്തില്‍ മൂകരായി പതിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ.
Malayalam 1992 MBSI
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ.
Malayalam Bible POC-ML 2013
കര്‍ത്താവേ, ഞാനങ്ങയെ വിളിച്ച്‌അപേക്‌ഷിക്കുന്നു;ഞാന്‍ ലജ്‌ജിതനാകാന്‍ ഇടയാക്കരുതേ! ദുഷ്‌ടരെ ലജ്‌ജിതരാക്കണമേ! അവര്‍ മൂകരായി പാതാളത്തില്‍ പതിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ.