Psalms 32:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുര്‍ജനം നിരവധി വേദനകള്‍ അനുഭവിക്കേണ്ടതുണ്ട്; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവരെ അവിടുത്തെ സ്നേഹം വലയംചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
Malayalam 1992 MBSI
ദുഷ്ടന്നു വളരെ വേദനകള്‍ ഉണ്ടു; യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്ടനു വളരെ വേദനകള്‍ ഉണ്ട്; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
Malayalam Bible POC-ML 2013
ദുഷ്‌ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; കര്‍ത്താവില്‍ ആശ്രയിക്കുന്നവനെഅവിടുത്തെ സ്‌നേഹം വലയംചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.